Tuesday, October 17, 2006

ഓര്‍മ്മിക്കാന്‍...ഓമനിക്കാന്‍

ജീവിതം നൈര്യന്തര്യമുള്ള ഒരു യാത്രയാണു.
എപ്പോഴും എവിടെയും വരാം.പോകാം.
മടക്കമില്ലാത്ത ഒരു യാത്രയേയുള്ളൂ.അതുവരെ ഇങ്ങിനെ ഒഴുകും

ഇതിനിടക്ക്‌ കാലം നമുക്കായി വിട്ടേച്ചുപോയ ഓര്‍മ്മകളില്‍ തലചായ്ച്ചു കിടക്കുമ്പോള്‍,
എന്നും പച്ചപിടിച്ചു നില്‍ക്കുന്ന മനോഹരമായ ഒരു താഴ്‌വരയില്‍ നാമെത്തപ്പെട്ടതു പോലെ തോന്നും.
ഓര്‍മ്മകളുടെ ഓളങ്ങള്‍ നമ്മെ ഒരു കരയില്‍ നിന്ന് മറ്റൊരു തീരത്തേക്ക്‌
ഒഴുക്കിക്കൊണ്ടു പോകുമ്പോള്‍ നാമും ഓര്‍മകളോടൊപ്പം അറിയാതെ ഒഴുകിക്കൊണ്ടിരിക്കും.

ഭൂതകാലത്തേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്ന ഓര്‍മ്മകള്‍
മനസ്സിനെന്നും കുളിരേകുന്ന പേമാരിയാണു.
ചിതലരിക്കുന്ന ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുമ്പോള്‍
അവ പകര്‍ന്നേകുന്ന അനുഭൂതി വിവരണാതീതവും.

ഓര്‍മ്മയുടെ കോന്തലയില്‍ കെട്ടിവെച്ചതും കൊളുത്തിനിന്നതുമായ
ഓര്‍മ്മക്കുറിപ്പുകളെ പകര്‍ത്തിവെക്കാനൊരിടം.
നന്നെ ചുരുങ്ങിയത്‌ അവ എന്റെ മനസ്സില്‍ നിന്ന്
പടിയിറങ്ങിപ്പോകാതിരിക്കാനെങ്കിലും..

8 Comments:

Blogger thoufi | തൗഫി said...

ഭൂതകാലത്തേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്ന ഓര്‍മ്മകള്‍
മനസ്സിനെന്നും കുളിരേകുന്ന പേമാരിയാണു.
ചിതലരിക്കുന്ന ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുമ്പോള്‍
അവ പകര്‍ന്നേകുന്ന അനുഭൂതി വിവരണാതീതവും

12:53 AM  
Blogger Rasheed Chalil said...

രാവിലെ ഒന്ന് വന്ന് കമന്റാന്‍ ശ്രമിച്ച് തിരിച്ച് പോയി. ഇനി നോക്കട്ടേ.

വരട്ടേ ഓര്‍മ്മകളുടെ കുത്തൊഴുക്ക്.

ഓര്‍ത്തിരിക്കുന്നതും ഓര്‍ക്കാന്‍ ശ്രമിക്കുന്നതും ഓര്‍ക്കാന്‍ ശ്രമിക്കാത്തതുമായ സകല ഓര്‍മ്മകളും മറവിയുടെ മറലകള്‍ നീക്കി ഒത്തിരി പോസ്റ്റുകളായി വരട്ടേ മിന്നാമിനുങ്ങേ... ആശംസകള്‍

1:02 AM  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ചാരം മൂടിക്കിടക്കുന്ന ഓര്‍മ്മകള്‍ക്കടിയില്‍ കനലെരിയുന്നു...

1:03 AM  
Blogger സുല്‍ |Sul said...

എന്തെങ്കിലുമൊക്കെയാകാന്‍ കൊതിച്ച്‌,ഒന്നുമാകാന്‍ കഴിയാത്തതിന്റെ നൊമ്പരവുമായി കഴിയുന്ന ഒരു പ്രവാസി

എന്തിനിത്ര നൊമ്പരം മനസ്സില്‍
ആരും ഇവിടെ ഒന്നും ആവുന്നില്ല
അത് അവരവര്‍ക്കല്ലെ അറിയു...

ഏതായാലും മിന്നാമിനുങ്ങിന്റെ ഓര്‍മ്മകുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നു.

2:01 AM  
Blogger raindrops said...

memories ..... very sweet word to memorise. always take you out of your world aroud and you can sail towards any direction.
it was really nice to read your ormayude theerangalil.

2:38 AM  
Blogger MUNAVVAR PUTHUR said...

beatiful article

6:16 AM  
Blogger വയനാടൻ said...

യഥാർത്ഥത്തിൽ ഓർമ്മകളും ചിന്തകളും അല്ലേ ജീവിക്കുന്നത് ?

12:08 PM  
Blogger വയനാടൻ said...

യഥാർത്ഥത്തിൽ ഓർമ്മകളും ചിന്തകളും അല്ലേ ജീവിക്കുന്നത് ?

12:15 PM  

Post a Comment

<< Home