Tuesday, October 17, 2006

അതിരുകളില്ലാത്ത മോഹങ്ങള്‍

ഇത്തവണയെങ്കിലും നാട്ടിലെത്തിയാല്‍ എനിക്കെന്റെ പോയ വസന്തം തിരിച്ചുപിടിക്കണം.
പക്ഷെ,അവക്കിന്ന് കഴിഞ്ഞ നാളുകളുടെ മാധുര്യമുണ്ടാകുമോ...ആവോ..?

മഴ പെയ്തൊഴിയും മുമ്പെ നാടണയണം.തിമിര്‍ത്തു പെയ്യുന്നൊരു കര്‍ക്കിടക മഴയില്‍ പാടവരമ്പത്തുകൂടെ മനം നിറയെ മഴ കൊണ്ട്‌ നടക്കണം.പെയ്തൊഴിഞ്ഞ മഴക്ക്‌ അകമ്പടിയായെത്തിയ കാറ്റ്‌ വലിച്ചിട്ട മൂവാണ്ടന്‍ മാങ്ങകള്‍ ഓടിച്ചെന്ന് പെറുക്കിയെടുക്കണം.വീടിന്റെ ഉമ്മറത്തിരുന്ന് പുറത്തേക്ക്‌ കൈനീട്ടി ഇറയത്തുനിന്ന് കിനിഞ്ഞിറങ്ങുന്ന മഴത്തുള്ളികള്‍ ഒന്നൊഴിയാതെ കൈക്കുമ്പിളില്‍ നിറക്കണം.

അതിരാവിലെ എഴുന്നേറ്റ്‌ ഗെയിറ്റിന്നരികിലെ കല്‍പ്പടവുകളില്‍ പത്രക്കാരനെ കാത്തിരിക്കണം.ചൂടുള്ള വാര്‍ത്തക്കൊപ്പം
ചുടുചായയും ദോഷയും കഴിച്ച്‌ പത്രവിശേഷങ്ങളിലേക്ക്‌ ഊളിയിട്ടിറങ്ങണം.
അടുക്കളയില്‍ ഉച്ചക്ക്‌ ചോറിനുള്ള വിഭവങ്ങളൊരുക്കുന്ന ഉമ്മച്ചീടെ കണ്ണുവെട്ടിച്ച്‌ പപ്പടമെടുത്ത്‌ ഓടണം.ഉമ്മച്ചീടെ പാത്രത്തില്‍ നിന്നൊരു ചോറുരുള ഉമ്മച്ചീടെ കൈകൊണ്ടുതന്നെ വാങ്ങണം.അകത്തെപുരയില്‍ ഭക്ഷണം കഴിഞ്ഞ്‌ നാട്ടുവര്‍ത്തമാനങ്ങള്‍ പറയാനൊരുങ്ങുന്ന വല്ലിമ്മച്ചീടെ മടിയില്‍ തലവെച്ച്‌ പഴമ്പുരാണങ്ങളുടെ കെട്ടഴിക്കാന്‍ പ്രേരിപ്പിക്കണം.

നാലുമണിക്ക്‌ സ്കൂള്‍ വിട്ടുവരുന്ന വീട്ടിലെ കൊച്ചുങ്ങളെക്കൂട്ടി തറവാട്ടുപറമ്പിലെത്തണം.അവിടെ ഇടവഴിയിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന മാവിന്മേല്‍ പുളിയുറുമ്പിന്റെ കടിയേറ്റാണെങ്കിലും ഏന്തിവലിഞ്ഞുകയറി(ഈ തടി കൊണ്ട്‌ കേറാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു തോട്ടിയെങ്കിലുമെടുത്ത്‌)കോമാങ്ങകള്‍ വലിച്ച്‌ താഴെയിടണം.മാഞ്ചോട്ടിലെ മണ്ണിലേക്കിറങ്ങിക്കിടക്കുന്ന വേരുകളിലിരുന്ന് മാങ്ങകള്‍ കയ്യില്‍ കരുതിയ കടലാസുപൊതിയിലെ ഉപ്പും മുളകും കൂട്ടിത്തിന്നണം.

പണ്ട്‌ പഠിക്കുന്ന കാലത്ത്‌ കുട്ടിയും കോലും കളിച്ചിരുന്ന സ്കൂള്‍ഗ്രൗണ്ടിലെത്തി കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നത്‌ കൗതുകത്തോടെ നോക്കിനില്‍ക്കണം.അലവ്യാക്കാടെ ചായപ്പീടികയില്‍ നിന്ന് സുലൈമാനീം പരിപ്പുവടേം കഴിച്ച്‌ തൊട്ടടുത്ത അരവിന്ദേട്ടന്റെ കടയിലെത്തി പുതിയ നാട്ടുവിശേഷങ്ങള്‍ ചോദിച്ചറിയണം.

ഞായറാഴ്ച്ചകളില്‍ ജോലിയില്ലാതെ വീട്ടില്‍ വെറുതെ കുത്തിയിരുന്ന് ടെലിവിഷനിലെ "ബ്ലോക്ക്‌ ബസ്റ്റര്‍"ചലചിത്രത്തിനു മുന്നില്‍ സമയം പോക്കുന്ന പഴയ കളിക്കൂട്ടുകാരെ തേടിപ്പിടിച്ച്‌ നരിമടക്കുന്ന് കയറണം.കുന്നിന്മുകളിലെ ഞാവല്‍മരത്തില്‍ കയറി കൊമ്പുകുലുക്കി ഞാവല്‍പഴങ്ങള്‍ അടര്‍ത്തിവീഴ്ത്തണം.വൈകുന്നേരത്തോടെ കുന്നിറങ്ങി താഴെയുള്ള കറ്റട്ടിക്കുളത്തില്‍ മതിയാവോളം നീന്തിത്തുടിക്കണം.

അന്തിമയങ്ങും നേരം കൂട്ടുകാരോടൊത്ത്‌ കയ്യിലൊരു റാന്തല്‍ വിളക്കും വാള്‍ക്കത്തിയുമായി പാടത്ത്‌ മീന്‍ വെട്ടാനിറങ്ങണം.കിട്ടിയ മീനുകള്‍ പകുത്തെടുത്ത്‌ തിരിച്ച്‌ വീട്ടിലെത്തി മുളകുകറിയിട്ട്‌ അത്താഴത്തിനു കോപ്പൊരുക്കണം.അത്താഴം കഴിഞ്ഞ്‌ പായവിരിച്ച്‌ കിടന്നുറങ്ങാനൊരുങ്ങുന്ന കുഞ്ഞുങ്ങളുടെ അടുത്തെത്തി പുതിയ കാലത്തെ കഥകളും പാട്ടുകളും കാതുകൂര്‍പ്പിച്ച്‌ കേള്‍ക്കണം.പകുതിവെച്ച്‌ മതിയാക്കി കുഞ്ഞുങ്ങളുറങ്ങുമ്പോള്‍ ഇടക്കുവെച്ച്‌ നിര്‍ത്തിയ കുഞ്ഞിക്കഥകളുടെ ബാക്കിഭാഗം ഊഹിച്ചെടുത്ത്‌ സുഖമുള്ളൊരു സ്വപ്നത്തെ കിനാകണ്ട്‌ ഉറക്കത്തിലേക്ക്‌ മെല്ലെ മെല്ലെ വഴുതിവീഴണം.

ഇത്തവണയെങ്കിലും നാട്ടിലെത്തിയാല്‍ എനിക്കെന്റെ പോയ വസന്തം തിരിച്ചുപിടിക്കണം.പക്ഷെ,അവക്കിന്ന് കഴിഞ്ഞ നാളുകളുടെ മാധുര്യമുണ്ടാകുമോ...ആവോ..?

32 Comments:

Blogger മിന്നാമിനുങ്ങ്‌ said...

നാടും വീടും കൂട്ടും കുടുംബവും വിട്ട്‌
അന്യദേശത്ത്‌ കഴിയുന്ന ഒരു പ്രവാസിയുടെ മോഹങ്ങളുടെ അതിരടയാളം എവിടെയാണു..?പലപ്പോഴും ഞാന്‍ എന്നോടുതന്നെ ചോദിച്ചിട്ടുള്ള ചോദ്യങ്ങള്‍..
ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

1:49 AM  
Blogger വല്യമ്മായി said...

മധുരിക്കും ഓര്‍മ്മകളേ മലര്‍ മഞ്ചല്‍ കൊണ്ടു വരൂ...........

പക്ഷെ മാധുര്യം,അത് സംശയമാണ്.

1:54 AM  
Blogger മിന്നാമിനുങ്ങ്‌ said...

നന്ദി,വല്ല്യമ്മായീ,ഒത്തിരി നന്ദി
മാധുര്യം..സംശയമാണു,എനിക്കും.
പക്ഷേ,തിരിച്ചു കിട്ടാതെ തരമില്ലല്ലോ

3:33 AM  
Blogger അഗ്രജന്‍ said...

മിന്നാമിനുങ്ങേ നന്നായിരിക്കുന്നു!

ഓര്‍മ്മകള്‍ക്കെപ്പോഴും മാധുര്യമേറും.

ഒരു പക്ഷേ ഇന്നു നാം നിസ്സാരമെന്ന് കരുതിയ ഒരു കാര്യത്തെ കാലങ്ങള്‍ക്കപ്പുറത്ത് ചെന്ന് നോക്കുമ്പോള്‍ ഒത്തിരി മധുരിക്കുന്നതായി തോന്നും...

പണ്ടു നാം മണ്ണുകൊണ്ടു വീട് വെച്ച് കളിച്ച അതേ മാധുര്യം തന്നെ ഇന്ന് ബ്രിക്സുകള്‍ ചേര്‍ത്തു വെച്ച് വീടുണ്ടാക്കി കളിക്കുന്ന പുതുതലമുറയ്ക്കും നമ്മുടെ പ്രായത്തില്‍ കിട്ടും - തീര്‍ച്ച.

അതെ അപ്പോള്‍ കാലത്തിന് തന്നെയാണ് പ്രസക്തി അല്ലേ.

12:51 AM  
Blogger ഏറനാടന്‍ said...

ഒരുനാള്‍ വിശന്നേറെ
തളര്‍ന്നോരാ മിന്നാമിന്നിയേ
ചെമ്പനീര്‍ മണിയെന്ന് തോന്നി
ചെന്നതിന്റെയരികിലപ്പോള്‍
പറന്നൊരാ മിന്നാമിന്നിയേ..

12:56 AM  
Blogger Sul | സുല്‍ said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.......
എന്നാത്മാവിന്‍ നഷ്ടസുഗന്ധം.......

പിന്നെ ചില്ല്, പിന്നെ....
ഇനി ബാക്കിയുള്ളവര്‍ പറയട്ടെ!

2:17 AM  
Blogger മിന്നാമിനുങ്ങ്‌ said...

അഗ്രജന്‍,ഏറനാടന്‍,സുല്‍..മറ്റെല്ലാവര്‍ക്കും നന്ദി.എന്റെ ഓര്‍മ്മയുടെ തീരത്തെത്തിയതിനു

3:21 AM  
Blogger Sona said...

മനോഹരമായ മോഹങ്ങള്‍..ഒരോ വരികളിലൂടെ സഞ്ചരിച്ചപ്പോഴും,അനുഭവിച്ച ഒരു ഫീല്‍ കിട്ടി.പ്രത്യേകിച്ചു ആ മൂവാണ്ടന്‍ മാങ്ങ,കടലാസുപൊതിയിലെ ഉപ്പും,മുളകും,കൂട്ടിതിന്നുന്ന,... ഇങ്ങനെ കൊതിപ്പിക്കാതെ മിന്നാമിനുങ്ങേ...
“വെറുതെ... ഈ മോഹങ്ങള്‍ എന്നറിയുംബോഴും..വെറുതെ മോഹിക്കുവാന്‍ മോഹം”...

10:10 PM  
Blogger Sul | സുല്‍ said...

മിന്നു,

നാട്ടില്‍പോയി അടിച്ചു പൊളിച്ചു വാ.

-സുല്‍

10:59 PM  
Blogger മിന്നാമിനുങ്ങ്‌ said...

സോനാ : ഒത്തിരിനന്ദി
ഇപ്പോള്‍ നാട്ടിലാണ്.അഞ്ചു ദിവസം മുമ്പ് നാട്ടിലെത്തി.കുറഞ്ഞ കാലത്തേക്കാണെങ്കിലും
നഷ്ടവസന്തങ്ങള്‍ ഓരോന്നായി തിരിച്ചുപിടിക്കാനുള്ള
ശ്രമത്തിലാണ്.

സുല്‍ : വളരെ നന്ദി
അടിച്ചുപൊളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നടക്കത്തില്ലെടാ..കൂട്ടുകാരൊക്കെ ഇന്ന് പലപല ദിക്കുകളിലാണ്.

11:01 PM  
Blogger സാല്‍ജോ+saljo said...

കയ്യെത്താ ദൂരെ ഒരു കുട്ടിക്കാലം..

3:40 AM  
Blogger ധ്വനി said...

കിടന്നുറങ്ങാനൊരുങ്ങുന്ന കുഞ്ഞുങ്ങളുടെ അടുത്തെത്തി പുതിയ കാലത്തെ കഥകളും പാട്ടുകളും കാതുകൂര്‍പ്പിച്ച്‌ കേള്‍ക്കണം....


:) നല്ല മോഹങ്ങള്‍.. എല്ലാം നടക്കട്ടെ!

12:04 PM  
Blogger മിന്നാമിനുങ്ങ്‌ said...

സാല്‍ജൊ..ധ്വനി..
ഒത്തിരി നന്ദി..
ഈ വഴി വന്നതിനും മൊഴിഞ്ഞതിനും.

1:19 AM  
Blogger Vakkom G Sreekumar said...

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
ഓലോലം തകരുമീ തീരങ്ങളില്‍...........

6:34 AM  
Blogger Kichu & Chinnu | കിച്ചു & ചിന്നു said...

aasamsakal...
sorry for english, key man not installed

11:27 PM  
Blogger (^oo^) bad girl (^oo^) said...

Well well well......

1:42 AM  
Blogger j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

onaasamsakal

2:04 AM  
Blogger നരിക്കുന്നൻ said...

എനിക്കും തിരിച്ചു പോകണം. ഈ പോസ്റ്റിലൂടെ ഞാനൊരു നിമിഷമെങ്കിലും എന്റെ ഓർമ്മകളുറങ്ങുന്ന വർഷങ്ങളുടെ പിറകിലേക്ക് പോകട്ടേ...

3:29 PM  
Blogger ബഷീര്‍ വെള്ളറക്കാട്‌ / pb said...

വായിച്ചതിപ്പോള്‍.. എങ്കിലും .. എന്നും മരിക്കാത്ത ആഗ്രഹങ്ങളല്ലോ ഒരു പ്രവാസിക്കിതൊക്കെ..

ആശംസകള്‍

2:39 AM  
Blogger smitha adharsh said...

ഇതൊക്കെ എന്നെപ്പോലെ ഏതൊരു പ്രവാസിയുടെയും സ്വപ്നം തന്നെ..മാധുര്യമൂറുന്ന സ്വപ്‌നങ്ങള്‍..

9:12 AM  
Blogger ചിരിപ്പൂക്കള്‍ said...

നഷ്ട്മാ‍യ വസന്തങ്ങളെ തിരിച്ചു പിടിക്കാനാകുമോ ഇനി ?? ആശകളുടെ ചിറകറ്റു -പോകാതിരിക്കാനെങ്കിലൂം ശ്രമിക്കാം നമുക്ക്.
ആശംസകളൊടെ മറ്റൊരു പ്രവാസി.
നീരഞ്ജന്‍.

10:37 AM  
Blogger രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആശംസകള്‍.

7:41 AM  
Blogger ഗീതാഗീതികള്‍ said...

ആ മോഹങ്ങളും ആഗ്രഹങ്ങളുമെല്ലാം സഫലമാകട്ടേ. അതിന് മാധുര്യവുമുണ്ടാകട്ടേ.....

11:29 PM  
Anonymous Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

11:51 PM  
Blogger മോനൂസ് said...

നന്നായിരിക്ക്കുന്നു , ഇന്ന് നാട്ടിൽ മാങ്ങയുന്ഡെങ്കിലും മാവില്ലല്ലോ..

11:56 PM  
Blogger കാട്ടിപ്പരുത്തി said...

വെറുതെ മോഹിക്കുവാന്‍ മോഹമെന്ന പോലെ -
അവസാനം പറഞ്ഞതാണ് ശരി. കാലം മുന്നോട്ടു മാത്രമെ ഒഴുകുവാന്‍ നിവര്‍ത്തിയുള്ളൂ -

3:02 AM  
Blogger മാണിക്യം said...

സുഖമുള്ളൊരു സ്വപ്നത്തെ കിനാകണ്ട്‌
ഉറക്കത്തിലേക്ക്‌ മെല്ലെ മെല്ലെ വഴുതിവീഴണം

ജയ്‌ ചെറായി ബ്ലോഗേഴ്സ് സംഗമം
അഭിവാദ്യങ്ങളോടെ‍
ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം...
http://maanikyam.blogspot.com/2009

7:40 PM  
Blogger സൂത്രന്‍..!! said...

കിട്ടുമായിരിക്കും ഒരു കു‌ട്ടിയാവാന്‍ ശ്രമിചാല്‍ .....നന്നായിട്ടുണ്ട്

7:46 AM  
Blogger റോസാപ്പുക്കള്‍ said...

മാധുര്യം ഉണ്ടാകും സുഹൃത്തേ...
വീണ്ടും പഴയകാലത്തേക്കു പോയതിന്റെ മാധുര്യം

9:32 AM  
Blogger ഉമേഷ്‌ പിലിക്കൊട് said...

പുതുവത്സരാശംസകള്‍!

word verification ozhivaakkiyaal nannayirikkum

12:58 AM  
Blogger Sureshkumar Punjhayil said...

Mohangalkkenthina athiru...!

manoharam, Ashamsakal...!!!

9:05 AM  
Blogger സുജിത് കയ്യൂര്‍ said...

manoharamaayi ezhuthiyirikkunnu

7:41 AM  

Post a Comment

Links to this post:

Create a Link

<< Home